കിങ്ങിണിക്കാട്ടിൽ വടംവലി മത്സരം


കിങ്ങിണിക്കാട് : ഇരുപത്തിമൂന്നാമത് ടോർട്ടോച്ചൻ മെമ്മോറിയൽ വടംവലി വത്സരം ഇനിവരുന്ന വെളുത്തവാവ് ദിവസം പകലും രാത്രിയുമായി നടത്തുമെന്ന് കിങ്ങിണിക്കാട് റസിഡൻസ് അസോസിയേഷൻ പ്രസിഡന്റ് ജംബൻ കരടി പത്രക്കുറിപ്പിലൂടെ അറിയിച്ചു. നിലവിലെ വിജയികളായ പോത്തൻ ബ്രദേഴ്സ് ഇലവനും കണ്ണാടിക്കാട്ടിലെ കലിപ്പൻ കരടീസ് ഇലവനും തമ്മിൽ ആയിരിക്കും ഉദ്ഘാടന മത്സരം. കാവേരിക്കാട്ടിലും പൂപ്പാറക്കുന്നിലും നടന്ന  വടംവലി മത്സരങ്ങളിൽ കിരീടം നേടി മിന്നുന്ന ഫോമിൽ തുടരുന്ന കൊമ്പില്ലാ കൊമ്പൻസ് കിങ്ങിണിക്കാട്ടിലും കിരീടം നേടി അപൂർവ ഹാട്രിക് തികയ്ക്കുമോ എന്ന ആകാംഷയിലാണ് ആരാധകർ. ചിന്നു കൊമ്പന്റെ തുമ്പികൈക്കേറ്റ പരിക്ക് കൊമ്പില്ലാ കൊമ്പൻസിന്റെ പ്രകടനത്തെ ബാധിച്ചേയ്ക്കും. മത്സരത്തിന് മുൻപ് ചിന്നുക്കൊമ്പൻ പരിക്കിൽ നിന്നും മുക്തനാകും എന്ന പ്രതീക്ഷയിലാണ് കാനനലോകം.
          ടോർട്ടോച്ചൻ മെമ്മോറിയൽ എവർ റോളിങ് ട്രോഫിയുടെ ഏറ്റവും പുതിയ വാർത്തകൾക്ക് കാനനഭൂമിയുടെ വരിക്കാരാകുക.

(സ്വന്തം ലേഖകൻ)

കാനനഭൂമി ഇപ്പോൾ ഓൺലൈൻ ആയും വായിക്കാം
https://kananabhoomi.blogspot.com/?m=1

@Kananabhoomi എന്ന ഞങ്ങളുടെ ഫെയ്സ്ബുക്ക് പേജും ലൈക്ക് ചെയ്യുക.

കാനനഭൂമി ദിനപത്രം
കാനനവാർത്തകളുടെ ഏറ്റവും മികച്ച ശേഖരം... വായിക്കുക വരിക്കാരാക്കുക
https://t.me/kananabhoomi

Comments

Popular posts from this blog

ഗുണ്ടാ വിളയാട്ടം: കൊലുമ്പൻ കലമാനിന്റെ കൊമ്പൊടിഞ്ഞു

ആനയും എലിയും പ്രണയിച്ചു. വിവാഹത്തിനെത്തിയവർ പുലിവാലു പിടിച്ചു.