Posts

ജാഫ്രൻ ജിറാഫ് മെമ്മോറിയൽ കഴുത്തു നീട്ടൽ മത്സരം :

ജോറൂർ : ജാഫ്രൻ ജിറാഫ് മെമ്മോറിയൽ കഴുത്തു നീട്ടൽ മത്സരത്തിനായുള്ള രജിസ്ട്രേഷൻ ആരംഭിച്ചതായി ജാഫ്രൻ ജിറാഫ് മെമ്മോറിയൽ ബോഡി ബ്യുൾഡേഴ്സ് ക്ലബ്ബ് പ്രസിഡന്റ് തോമാ ജിറാഫ് അറിയിച്ചു. പരിപാടിയുടെ ഭാഗമായി മുൻകാല വിജയികളെ ആദരിക്കുന്ന ചടങ്ങും ഉണ്ടാകും. കാട്ടൊളിമ്പിക്സിൽ മത്സര ഇനമായി കഴുത്തു നീട്ടൽ ഉൾപ്പെടുത്തിയതിന് ശേഷം നടക്കുന്ന ആദ്യ പ്രധാന ടൂർണമെന്റ് എന്ന സവിശേഷതയും ഇത്തവണത്തെ  ജാഫ്രൻ ജിറാഫ് മെമ്മോറിയൽ കഴുത്തു നീട്ടൽ മത്സരത്തിന് ഉണ്ട്. ഒളിമ്പിക്സിനന് നേരിട്ട് യോഗ്യത  നേടുവാനുള്ള ആദ്യ അവസരം കൂടിയാണ് ഇത്. ഒന്നാം സ്ഥാനം നേടുന്നയാൾക്ക് ഒരു താഴ്‌വര നിറയെ കാരറ്റും ഒരു മരം പ്ലാവിലയും സമ്മാനമായി ലഭിക്കും. കാനനഭൂമി ഇപ്പോൾ ഓൺലൈൻ ആയും വായിക്കാം https://kananabhoomi.blogspot.com/?m=1 @Kananabhoomi എന്ന ഞങ്ങളുടെ ഫെയ്സ്ബുക്ക് പേജും ലൈക്ക് ചെയ്യുക. കാനനഭൂമി ദിനപത്രം കാനനവാർത്തകളുടെ ഏറ്റവും മികച്ച ശേഖരം... വായിക്കുക വരിക്കാരാക്കുക ടെലഗ്രാം : https://t.me/kananabhoomi ഓൺലൈൻ ന്യൂസ്പേപ്പർ : https://kananabhoomi.blogspot.com/?m=1

ആനയും എലിയും പ്രണയിച്ചു. വിവാഹത്തിനെത്തിയവർ പുലിവാലു പിടിച്ചു.

ഫേക്കാമ്പുരം : വർഷങ്ങളായി പ്രണയിക്കുന്ന സുഹൃത്തുകളുടെ വിവാഹത്തിനെത്തി പുലിവാലു പിടിച്ചിരിക്കയാണ് ആനപ്പാറ  ഫെയ്സ്ബുക് ഗ്രൂപ്പിലെ അംഗങ്ങൾ. നാലുവർഷത്തെ പ്രണയം വിവാഹത്തിൽ എത്തുന്ന നിമിഷത്തിന് സാക്ഷിയാകാൻ എത്തിയവർ സാക്ഷിയായത് അതി നാടകീയമായ രംഗങ്ങൾക്ക്.           ആനപ്പാറ ഫെയ്സ്ബുക്ക് കൂട്ടായ്മയിലെ അംഗങ്ങളായ തേൻപാറ ചഞ്ചലനൻ അന മകൾ കാതരയും ഫെയ്സ്ബുക് ഐ.ഡി. പ്രകാരം സരസൻ കുന്ന് കൊലകൊമ്പൻ ചിന്നനും തമ്മിൽ ഉള്ള വിവാഹം ആയിരുന്നു നടക്കേണ്ടിയിരുന്നത്. ഇരുവരും ആനപ്പാറ ഗ്രൂപ്പിൽ സജീവ പ്രവർത്തകരും അഡ്മിൻ പാനലിൽ അംഗങ്ങളും ആണ്. കാതരയുടെ വിവാഹാഭ്യർത്ഥന ചിന്നൻ പല തവണ നിരസിച്ചെങ്കിലും ഗ്രൂപ്പിലെ മറ്റ് അംഗങ്ങളുടെ കൂടി നിർബന്ധം കനത്തതോടെ വഴങ്ങുകയായിരുന്നു.        വിവാഹ പന്തലിൽ വരൻ കൊലകൊമ്പൻ ചിന്നൻ ആനയെ കാത്തിരുന്ന വധു കാതരയും ബന്ധുക്കളും സുഹൃത്തുക്കളും വരന്റെ കൂട്ടരെ കണ്ട് ഞെട്ടി. മലവീഴാ താഴ്വരയിലെ എലി രാജൻ മാർജ്ജാര ശത്രുവും സുഹൃത്തുകളും ആയിരുന്നു വരനും കൂട്ടരും. എലികളിലെ രാജാവായ തനിക്ക് ഒരു ആനയുടെ ശക്തി ഉണ്ടെന്നും ആനപ്പെണ്ണിനെ വിവാഹം കഴിക്കണം എന്ന ആഗ്രഹത്താൽ...

ഗുണ്ടാ വിളയാട്ടം: കൊലുമ്പൻ കലമാനിന്റെ കൊമ്പൊടിഞ്ഞു

ചെറുതോട് : കാടിനെ നടുക്കിയ ഗുണ്ടാ വിളയാട്ടത്തിന് കാടാഗ്രഹിച്ച അന്ത്യം. പലതവണ സാധു മൃഗങ്ങളെ ആക്രമിച്ച് പരിക്കേൽപ്പിച്ച ചരിത്രമുള്ള കുപ്രസിദ്ധ ഗുണ്ട  കൊലുമ്പൻ കലമാനിന്റെ കൊമ്പ് മണിക്കൂറുകൾ നീണ്ട കലഹത്തിനൊടുവിൽ ഒടിഞ്ഞു  വീണു. യാമിനി എന്ന പേടമാനുമായി ചെറുതോട് പുൽമൈതാനത്ത് ഇളംപുല്ല് മേയാനെത്തിയ സുബ്ബൻ കലമാനിനെ അകാരണമായി കൊലുമ്പൻ ആക്രമിച്ചതായിരുന്നു കലഹത്തിന്റെ തുടക്കം. മുൻപ് യാമിനി തന്റെ കാമുകി ആയിരുന്നെന്നും സുബ്ബൻ ഇളം പുല്ലും പ്ലാവിലകളും കാട്ടി യാമിനിയെ വശത്താക്കിയതാണെന്നും കൊലുമ്പൻ ആരോപണം ഉന്നയിച്ചെങ്കിലും യാമിനി ഇത് നിഷേധിച്ചിട്ടുണ്ട്. കലഹത്തിൽ സുബ്ബൻ കലമാന്റെ കാലിന് പരിക്കുണ്ട്. ഇനി കൊമ്പുകുലുക്കി അനാവശ്യ പ്രശ്നങ്ങൾ ഉണ്ടാക്കാൻ കൊലുമ്പൻ വന്നേക്കില്ലല്ലോ എന്ന ആശ്വാസത്തിലാണ് കാനന ലോകം. അതേസമയം കൊലുമ്പന്റെ സഹോദരൻ കൊമ്പൻ കലമാൻ പൂഞ്ചിറക്കാട്ടിൽ നിന്നും ഒരു സംഘം ഗുണ്ടകളുമായി പ്രതികാരത്തിന് തിരിച്ചിട്ടുണ്ടെന്ന വാർത്തയെ തുടർന്ന് യാമിനി പേടമാനും സുബ്ബൻ കലമാനും ഒളിവിൽ പോയതായാണ് വിവരങ്ങൾ. കൊമ്പൻ കലമാന്റെയും ഗുണ്ടാ സംഘത്തിന്റേയും യാത്രയുടെ തത്സമയ വിവരങ്ങൾ ലഭ്യമാക്കുവാനും സുബ്ബൻ യാമിനിമാരുട...

കിങ്ങിണിക്കാട്ടിൽ വടംവലി മത്സരം

കിങ്ങിണിക്കാട് : ഇരുപത്തിമൂന്നാമത് ടോർട്ടോച്ചൻ മെമ്മോറിയൽ വടംവലി വത്സരം ഇനിവരുന്ന വെളുത്തവാവ് ദിവസം പകലും രാത്രിയുമായി നടത്തുമെന്ന് കിങ്ങിണിക്കാട് റസിഡൻസ് അസോസിയേഷൻ പ്രസിഡന്റ് ജംബൻ കരടി പത്രക്കുറിപ്പിലൂടെ അറിയിച്ചു. നിലവിലെ വിജയികളായ പോത്തൻ ബ്രദേഴ്സ് ഇലവനും കണ്ണാടിക്കാട്ടിലെ കലിപ്പൻ കരടീസ് ഇലവനും തമ്മിൽ ആയിരിക്കും ഉദ്ഘാടന മത്സരം. കാവേരിക്കാട്ടിലും പൂപ്പാറക്കുന്നിലും നടന്ന  വടംവലി മത്സരങ്ങളിൽ കിരീടം നേടി മിന്നുന്ന ഫോമിൽ തുടരുന്ന കൊമ്പില്ലാ കൊമ്പൻസ് കിങ്ങിണിക്കാട്ടിലും കിരീടം നേടി അപൂർവ ഹാട്രിക് തികയ്ക്കുമോ എന്ന ആകാംഷയിലാണ് ആരാധകർ. ചിന്നു കൊമ്പന്റെ തുമ്പികൈക്കേറ്റ പരിക്ക് കൊമ്പില്ലാ കൊമ്പൻസിന്റെ പ്രകടനത്തെ ബാധിച്ചേയ്ക്കും. മത്സരത്തിന് മുൻപ് ചിന്നുക്കൊമ്പൻ പരിക്കിൽ നിന്നും മുക്തനാകും എന്ന പ്രതീക്ഷയിലാണ് കാനനലോകം.           ടോർട്ടോച്ചൻ മെമ്മോറിയൽ എവർ റോളിങ് ട്രോഫിയുടെ ഏറ്റവും പുതിയ വാർത്തകൾക്ക് കാനനഭൂമിയുടെ വരിക്കാരാകുക. (സ്വന്തം ലേഖകൻ) കാനനഭൂമി ഇപ്പോൾ ഓൺലൈൻ ആയും വായിക്കാം https://kananabhoomi.blogspot.com/?m=1 @Kananabhoomi എന്ന ഞങ്ങളുടെ ഫെയ്സ്ബുക്ക് പേജും ലൈക...